News - 2026
വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 23-03-2026 - Monday
ഗാസ: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവര്‍ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍. മേഖലയിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് ഭീഷണിയാണെന്ന് ജെറുസലേമിലെ സഹായ മെത്രാന്‍ വില്യം ഷോമാലി ശനിയാഴ്ച ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് വെളിപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ പെരുകുകകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീൻ ക്രിസ്ത്യൻ പട്ടണമായ ബിർസിറ്റിൽ മിക്കവാറും എല്ലാ ദിവസവും കുടിയേറ്റക്കാർ ക്രൈസ്തവരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിലോ ഭീഷണിപ്പെടുത്താൻ വരുന്നുണ്ടെന്നും ഷോമാലി പറഞ്ഞു.
പല ഭീഷണികളിലൂടെയും, ശാരീരിക ആക്രമണങ്ങളിലൂടെയും, കാറുകൾ കത്തിക്കുന്നതുൾപ്പെടെയുള്ള സ്വത്ത് നാശനഷ്ടങ്ങളിലൂടെയും ഇസ്രായേലി കുടിയേറ്റക്കാർ പാലസ്തീൻ ക്രിസ്ത്യാനികളെ നേരിടുന്നുണ്ട്. പ്രധാനമായും തായ്ബെയിലെ ക്രിസ്ത്യൻ ഗ്രാമത്തിലാണ് സംഭവിച്ചത്, ഞങ്ങൾ ഈ വാർത്ത ലോകത്തെ മുഴുവൻ അറിയിച്ചു, സ്ഥലം സന്ദർശിക്കാൻ വന്ന ടെൽ അവീവിലെ അമേരിക്കൻ അംബാസഡര്‍ എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ അധികം ഒന്നും ചെയ്തില്ല"- ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം പ്രശ്നം രൂക്ഷമാകുമെന്നാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















