News
മനോരോഗ ചികിത്സാകേന്ദ്രത്തില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി
പ്രവാചകശബ്ദം 23-04-2026 - Thursday
മലാബോ: ഇക്വറ്റോറിയൽ ഗിനിയില്‍ സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ മലാബോയിലെ മനോരോഗ ചികിത്സാകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെത്തിയ പാപ്പായെ, ആശുപത്രി ഡയറ്കടർ ബെക്കീർ ബെൻ ഹദ് അലിയും, വൈസ് ഡയറക്റ്ററും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. പ്രധാന അങ്കണത്തിലെത്തി പാപ്പ രോഗികളെയും, ജീവനക്കാരെയും അഭിവാന്ദ്യം ചെയ്തു. പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് പാട്ടുകൾ പാടുകയും, നൃത്തമവതരിപ്പിക്കുകയും ചെയ്ത ശേഷം ആശുപത്രി ഡയറക്ടർ സ്വാഗത പ്രസംഗം നടത്തി.
തുടർന്ന് രോഗികളിൽ ഒരാൾ തന്റെ സാക്ഷ്യം പങ്കുവച്ചു. മറ്റൊരാൾ താൻ ചിട്ടപ്പെടുത്തിയ ഒരു കവിത അവതരിപ്പിച്ചു. ശേഷം, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. ഭിന്നവിചാരങ്ങളോടെയാണ് ആശുപത്രികളും രോഗങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ള ആളുകൾക്ക് അഭയമേകുന്ന കേന്ദ്രങ്ങളും താൻ സന്ദർശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ്, മലാബോയിലെ ഷാൻ പിയർ ഒലീ മാനസീകരോഗാശുപത്രിയിലെ പ്രഭാഷണം ആരംഭിച്ചത്.
സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ കാണുമ്പോൾ തന്നിൽ വേദനയും ദുഃഖവും ഉളവാകുന്നുണ്ടെന്നും, തങ്ങളുടെ കുടുംബത്തിലെ രോഗിയായ ഒരു അംഗത്തെ എങ്ങനെ സഹായിക്കണമെന്നോർത്ത് ബുദ്ധിമുട്ടുന്ന ആളുകളെക്കുറിച്ചോർക്കുമ്പോൾ വേദന അനുഭവിക്കാറുണ്ടെന്നും പാപ്പാ പറഞ്ഞു. എന്നാൽ അതേസമയം, മനുഷ്യജീവനുവേണ്ടി ഓരോ ദിവസവും ഈ ഇടങ്ങളിൽ ചെയ്യപ്പെടുന്ന സേവനങ്ങളും ജോലികളും തന്നിൽ അത്ഭുതവും ആശ്വാസവും തോന്നിക്കാറുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സന്ദേശത്തിന്റെ സമാപനത്തില്‍ പാപ്പ ആശീർവാദം നൽകി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















