News - 2026
മലയാളിയായ സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ക്ലർജി ഡിക്കാസ്റ്ററി സെക്രട്ടറിയായി ചുമതലയേറ്റു
പ്രവാചകശബ്ദം 03-07-2026 - Friday
വത്തിക്കാന്‍ സിറ്റി: മലയാളിയും ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗവുമായ കത്തോലിക്ക സന്യാസിനിയ്ക്കു വത്തിക്കാനില്‍ നിര്‍ണ്ണായക നിയമനം. നെയ്യാറ്റിൻകര രൂപത ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന അംഗം കൂടിയായ സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.
നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തിക്കുന്ന ക്രിസ്തു കിരൺ ബോയ്സ് ഹോമിലെ പ്രിൻസിപ്പിലായും നീണ്ട 7 വർഷക്കാലം ആഫ്രിക്കയിലെ മിഷൻ സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ച സന്യാസിനിയാണ് സിസ്റ്റർ സുജിത സേവ്യർ. കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച സിസ്റ്റര്‍, സഭയ്ക്കും സമൂഹത്തിനും സ്തുത്യര്‍ഹമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു നിയമനം നന്ദിയോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയാണെന്ന് സിസ്റ്റര്‍ പറഞ്ഞു. സഹോദരി സിസ്റ്റർ സുമിത സേവ്യറും ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗമാണ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















