News

ചെറു രാജ്യമായ സാൻ മരീനോയിൽ ലെയോ പാപ്പയുടെ അജപാലന സന്ദർശനം

പ്രവാചകശബ്ദം 23-08-2026 - Sunday

സാൻ മരീനോ സിറ്റി: ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി. ഇന്നലെ ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിലാണ് പാപ്പ സാൻ മരീനോയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് യാത്ര തിരിച്ച പാപ്പ, എട്ടേമുക്കാലോടെയാണ് സാൻ മരീനോയിലുള്ള തൊറാച്ച ഹെലിപാഡിലെത്തിയത്. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന സാൻ മരീനോയിലെത്തിയ പാപ്പയ്ക്ക്, റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ രാജ്യം സ്വാഗതമേകി.

കൊൺസീലിയോ ഗ്രാന്തെശാലയിൽ വച്ച് രാജ്യത്തെ ഔദ്യോഗിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്റെ ആദ്യ പ്രഭാഷണം നടത്തിയ പാപ്പ, പൊതുകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, മുന്നിലെ ചത്വരത്തിലുണ്ടായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു. രാജ്യത്ത് ഔദ്യോഗിക, സഭാ നേതൃത്വങ്ങളും പൗരസമിതിയും വിശ്വാസികളും ഉൾക്കൊള്ളുന്ന സമൂഹത്തോട് നടത്തിയ പ്രഭാഷണങ്ങളിൽ രാജ്യത്തിന്റെ പുരാതനചരിത്രവും, വിശ്വാസപരമ്പര്യവും, മാതൃകാപരമായ സാമൂഹിക, രാഷ്ട്രീയ നയങ്ങളും ലെയോ പാപ്പ എടുത്തുകാട്ടി.

സാൻ മരീനോയിലെ പുരാതന വിശ്വാസിസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയായിരുന്നു ലെയോ പാപ്പയുടെ രണ്ടാമത്തെ പൊതുപരിപാടി. രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡൊമിനിക്കോ ബെനെവെന്തിയും, ബസിലിക്ക റെക്ടർ ഫാ. മാർക്കോ മത്സാന്തിയും ചേർന്നായിരുന്നു പാപ്പയെ സ്വീകരിച്ചത്. സാൻ മരീനോ ബസലിക്കയിലെത്തിയ പാപ്പ, അവിടെ വിശുദ്ധ കുർബാനയുടെ ആരാധനയിൽ പങ്കെടുത്തു.

രൂപതയിലെ വൈദികരും, സമർപ്പിതരും, വിശ്വാസിസമൂഹവുമൊത്തുള്ള ചടങ്ങിൽ, രാജ്യത്തിൻറെ വിശ്വാസപാരമ്പര്യം അനുസ്മരിച്ചും, ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ജീവിതത്തിന് ഏവരെയും ആഹ്വാനം ചെയ്തുമായിരിന്നു പാപ്പയുടെ സന്ദേശം. സാൻ മരീനോയിലെ കൂടിക്കാഴ്ചകൾക്കും ഔദ്യോഗികപരിപാടികൾക്കും ശേഷം, ഉച്ചയോടെ ഹെലികോപ്റ്ററിൽ റിമിനിയിലേക്ക് യാത്രയായി. റിമിനിയിലെ കൂടിക്കാഴ്ചകൾക്ക് ശേഷം രാത്രിയിലാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തിയത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »