Events - 2025

രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ: കരുണാവർഷ സമാപനത്തിൽ കാരുണ്യമേകാൻ ബഥേൽ ഒരുങ്ങുന്നു

ബാബു ജോസഫ് 11-11-2016 - Friday

കരുണയുടെ സുവിശേഷം പ്രായോഗികമാക്കപ്പെടുന്ന നാളത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ കാരുണ്യാനുഭവ സംഗമമായി മാറും. ദേശ ഭാഷാ വ്യത്യാസമില്ലാതെ കൺവെൻഷനിലേക്ക് എത്തിച്ചേരുന്ന അനേകർക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകുവാനും അവസരമേകിക്കൊണ്ട്, അശരണർക്കും ആലംബഹീനർക്കും നേരെ സഹായഹസ്തവുമായി റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.

ബർമിംങ്ഹാം അതിരൂപതാ സഹായ മെത്രാനും പ്രമുഖ സുവിശേഷ പ്രവർത്തകനും ജയിലുകളിൽ തടവിൽകഴിയുന്നവരുടെ നവീകരണരംഗത്ത് കഴിഞ്ഞ 35 വർഷത്തിലേറെക്കാലമായി പ്രവർത്തിക്കുന്നതുമായ ബിഷപ്പ്. റോബർട്ട് ബയേൺ,വീൽചെയറിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ എന്ന കുറവ് ക്രിസ്തുവിൽ നിറവായി മാറ്റിക്കൊണ്ട് വൈദികവൃത്തിയിലൂടെ തന്റെ അത്ഭുത ജീവിതാനുഭവസാക്ഷ്യവുമായി അനേകരെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഫാ.മൈക്കിൾ ഗാംബെൽ, പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്ത് എന്നിവർ ഇത്തവണ ഫാ.സോജി ഓലിക്കലിനൊപ്പം കൺവെൻഷൻ നയിക്കും.

കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്ത് കുട്ടികളുടെയും , യുവജനങ്ങളുടെയും മാർഗദീപമായി തെളിഞ്ഞുനിൽക്കുന്ന "കിങ്ഡം റവലേറ്റർ മാഗസിൻ "ടീമിന്റെ നേതൃത്വത്തിൽ യു കെ യിലെ സന്യാസസമൂഹങ്ങളുടെ ചാരിറ്റിപ്രവർത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "FEED THE HUNGRY " എന്ന പേരിൽ ആഹാരവസ്തുവകകൾ( അരി,പാസ്ത, ടിൻഫുഡ്ഡുകൾ, ചായപ്പൊടി,കാപ്പിപ്പൊടി തുടങ്ങി ഉപയോഗയോഗ്യമായ ഏതുതരം ഭക്ഷണപദാർത്ഥങ്ങളും) നേരിട്ടോ പണമായോ സ്വീകരിച്ചുകൊണ്ടുള്ള കഷ്ടതയനുഭവിക്കുന്നവർക്കു കൈത്താങ്ങാകുന്ന കാരുണ്യപ്രവർത്തനം ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്.

പതിവുപോലെ രാവിലെ 8ന് പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന മരിയൻ റാലിയോടെ കൺവെൻഷനു തുടക്കമാകും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെ നടക്കും.

കരുണയുടെ വർഷത്തിലെ അവസാന ബൈബിൾ കൺവെൻഷനിൽ നാളെനടക്കുമ്പോൾ " FEED THE HUNGRY " പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറിൽ സെഹിയോൻ ടീമംഗങ്ങൾ ഏറ്റുവാങ്ങുന്നതാണ്. ജീവിത നവീകരണവും രോഗശാന്തിയും ,ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമൊരുക്കുകവഴി വിടുതലുകളും സാദ്ധ്യമാകുന്ന, യൂറോപ്യൻ നവസുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കുന്ന രണ്ടാംശനിയാഴ്ച യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരേയും വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ്:

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം

B70 7JW

കടുതൽ വിവരങ്ങൾക്ക്:

അനീഷ്: 07760254700

ഷാജി: 07878149670.

വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്:

ടോമി: 07737935424.

More Archives >>

Page 1 of 8