India - 2025
കോട്ടയം ബൈബിൾ കൺവൻഷൻ ഫെബ്രുവരി 15 മുതൽ
സ്വന്തം ലേഖകന് 31-01-2017 - Tuesday
കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള 32–ാമതു കോട്ടയം ബൈബിൾ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 19 വരെ നാഗമ്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ നടത്തും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി എട്ടു വരെയാണു കൺവൻഷൻ. 15നു വൈകുന്നേരം 5.15നു കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ സാമുവൽ മാർ ഐറേനിയൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, നിയുക്ത ബിഷപ് മാർ തോമസ് തറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ. വർഗീസ് മുണ്ടയ്ക്കൽ, റവ.ഡോ. അലോഷ്യസ് കുളങ്ങര, വി.വി. അഗസ്റ്റിൻ ഇടുക്കി, സിസ്റ്റർ എൽസി പോൾ, സെബാസ്റ്റ്യൻ താന്നിക്കൽ, ഷാജി വൈക്കത്തുപറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന വേദിയിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷൻ ആരാധനയോടെ സമാപിക്കും.
