India - 2025
കൊല്ലം ബൈബിൾ കൺവൻഷൻ മാർച്ച് നാലുമുതൽ
സ്വന്തം ലേഖകന്‍ 02-02-2017 - Thursday
കൊല്ലം: സെഹിയോന്‍ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൊല്ലം ബൈബിൾ കൺവൻഷൻ മാർച്ച് നാലുമുതൽ എട്ടുവരെ കന്റോൺമെന്റ് മൈതാനിയിൽ നടക്കും. വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ. കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ ഉദ്ഘാടനം നിർവഹിക്കും.
കൺവൻഷന് ശേഷം എല്ലാ സ്ഥലത്തേയ്ക്കും ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കൊല്ലം രൂപത കോർഡിനേറ്റർ വിമൽ ആൽബർട്ട്, ആനിമേറ്റർ ആന്റ് ഡയറക്ടർ ഫാ.പ്രേം ഹെൻട്രി, സെക്രട്ടറി എഡിസൺ വിൻസന്റ് എന്നിവർ അറിയിച്ചു.
