India - 2025

കൊല്ലം ബൈബിൾ കൺവൻഷൻ നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 03-03-2017 - Friday

കൊല്ലം: കൊല്ലം രൂപത കരിസ്മാറ്റിക് നവീകരണത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'കൊല്ലം ബൈബിൾ കൺവൻഷൻ' നാളെ കന്റോൺമെന്റ് മൈതാനിയിൽ ആരംഭിക്കും. കൺവൻഷൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും. നാളെ വൈകുന്നേരം അഞ്ചിന് കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കും.

വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ. കൺവൻഷന് ശേഷം എല്ലാ സ്‌ഥലത്തേയ്ക്കും ബസ് സർവീസ് ഉണ്ടായിരിക്കും. കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കൊല്ലം രൂപത കോർഡിനേറ്റർ വിമൽ ആൽബർട്ട്, ആനിമേറ്റർ ആന്റ് ഡയറക്ടർ ഫാ.പ്രേം ഹെൻട്രി, സെക്രട്ടറി എഡിസൺ വിൻസന്റ് എന്നിവർ അറിയിച്ചു.


Related Articles »