Events - 2025
ഡാർലിംഗ്ടണിൽ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
സ്വന്തം ലേഖകന്‍ 22-02-2017 - Wednesday
ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കുടുംബ നവീകരണ ധ്യാനം നടക്കും. മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ. ആന്‍റണി പറങ്കിമാലിലും ഡിവൈന്‍ ടീമും നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.
വിവരങ്ങള്‍ക്ക്:
ഫാ. കുര്യാക്കോസ് പുന്നോലില്‍:- 074833750070, 01325469400
റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237.