News

ഇറാഖി സേന ദൈവമാതാവിന്റെ രൂപം പുന:സ്ഥാപിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു

സ്വന്തം ലേഖകന്‍ 14-03-2017 - Tuesday

മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂളിനെ മോചിപ്പിച്ച ഇറാഖി സേന ദൈവമാതാവിന്റെ രൂപം പുന: സ്ഥാപിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബെഹ്നാം ആശ്രമത്തില്‍ തകര്‍ക്കപ്പെട്ട മാതാവിന്റെ രൂപം പുനഃപ്രതിഷ്ഠിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്.

രൂപം പുന:സ്ഥാപിച്ചതിനു ശേഷം സൈനികര്‍ രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. 'ദിസ് ഇസ് ക്രിസ്ത്യന്‍സ് ഇറാഖ്' എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വരെ ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏറെ പുരാതനമായ ഈ സിറിയന്‍ ആശ്രമം രണ്ടുവര്‍ഷം മുമ്പാണ് ഐഎസ് തകര്‍ത്തത്.

വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »