India - 2025

കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനവാര്‍ഷികം നാളെ

സ്വന്തം ലേഖകന്‍ 31-03-2017 - Friday

കൊച്ചി: കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഏപ്രില്‍ 1 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പാലാരിവട്ടം പി.ഒ.സി.യില്‍ നടത്തുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വാര്‍ഷിക സമ്മേളനം കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍, തങ്കച്ചന്‍ വെളിയില്‍, പി.എച്ച്. ഷാജഹാന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും. 25 ല്‍ പ്പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കാളികളാകും. ചാരായ നിരോധനത്തിന്റെ 21-ാം വാര്‍ഷികവും ഇതോടൊന്നിച്ച് ആചരിക്കും.

സര്‍ക്കാര്‍ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന തെറ്റിധാരണാജനകമാണ്. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പരാമാധികാരം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കാണ്. ഈ അധികാരത്തിന്മേല്‍ കടന്നുകയറാന്‍ എക്‌സൈ് മന്ത്രിക്ക് അവകാശമില്ല. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി, ജനവികാരം മാനിക്കാതെ, ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കാനുള്ള നീക്കം ശരിയല്ലെന്ന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീനും അഡ്വ.ചാര്‍ളിപോളും പറഞ്ഞു.

More Archives >>

Page 1 of 55