India - 2025

ഫാ. ജോണ്‍ മനയിലിന് വിട: മൃതസംസ്കാരം നടന്നു

സ്വന്തം ലേഖകന്‍ 09-06-2017 - Friday

മാ​​​​ന​​​​ന്ത​​​​വാ​​​​ടി: ഹൃദയാഘാതത്തെ തുടര്‍ന്നു ബുധനാഴ്ച നിര്യാതനായ ഫാ. ​​​​ജോ​​​​ണ്‍ മ​​​​ന​​​​യി​​​​ലി​​​​ന്‍റെ (50) സം​​​​സ്കാ​​​​രം മാ​​​​തൃ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ക​​​​ണ്ണൂ​​​​ർ കോ​​​​ളി​​​​ത്ത​​​​ട്ട് സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ബ​​​​ത്തേ​​​​രി ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ർ തോമസ് നേതൃത്വം നല്‍കി. സെ​​​​ന്‍റ് തോ​​​​മ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്ക ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഏ​​​​റാ​​​​ള​​​​മൂ​​​​ല സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​കാ​​​​രി​​​​യാ​​​​യി​​​​ സേവനം ചെയ്തു വരികെയാണ് മരണം.

മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ ബ​​​​ത്തേ​​​​രി രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ജോ​​​​ണ്‍ ര​​​​ണ്ടാ​​​​ഴ്ച​​​​മു​​​​ന്പാ​​​​ണ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. ഇ​​​​രി​​​​ട്ടി കോ​​​​ളി​​​​ത്ത​​​​ട്ട് മ​​​​ന​​​​യി​​​​ൽ ജോ​​​​ണ്‍ -ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് ഫാ. ​​​​ജോ​​​​ണ്‍.1967 ഏ​​​​പ്രി​​​​ൽ നാ​​​​ലി​​​​നാ​​​​ണ് ഫാ. ​​​​ജോ​​​​ണി​​​​ന്‍റെ ജ​​​​ന​​​​നം. 1998 ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​ണ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ വൈ​​​​ദി​​​​ക​​​​നാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ​​​​ത്.


Related Articles »