India

കെ‌സി‌ബി‌സി മാധ്യമ പുരസ്കാരം സമ്മാനിച്ചു

സ്വന്തം ലേഖകന്‍ 12-06-2017 - Monday

കൊ​​​ച്ചി: 2016​​ല്‍ സാ​​​ഹി​​​ത്യ മാ​​​ധ്യ​​​മ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​വ​​​ര്‍​ക്കു​​​ള്ള കെ​​​സി​​​ബി​​​സി മാധ്യമപുരസ്കാരം വി​​​ത​​​ര​​​ണം​​ചെ​​​യ്തു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ലോ​​​ക​​​സ​​​മ്പ​​​ര്‍​ക്ക മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ടൊ​​​പ്പം ന​​​ട​​​ന്ന ച​​​ട​​​ങ്ങ് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചടങ്ങില്‍ കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെച്ചേ​​​രി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

2016ല്‍ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭ​​​ാ വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ ജോ​​​സ് വ​​​ട്ട​​​പ്പ​​​ലം, ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ്, ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ന്‍, ജ​​​യ്‌​​​മോ​​​ന്‍ കു​​​മ​​​ര​​​കം, റാ​​​ഫേ​​​ല്‍ ബി​​​നു എ​​​ന്നി​​​വ​​​ര്‍​ക്കു ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വി​​​വി​​​ധ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു. റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ല്‍, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ര്‍, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ര്‍ ബെ​​​ഞ്ച​​​മി​​​ന്‍ മേ​​​രി, സ്റ്റീ​​​ഫ​​​ന്‍ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​ര്‍ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ മാ​​​ധ്യ​​​മ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കി. ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


Related Articles »