News - 2026

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മൃതസംസ്കാരം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 15-06-2017 - Thursday

കോട്ടയം: ഇന്നലെ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനായി തുറന്നു വെയ്ക്കും.

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത്. അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന വി. കുർബ്ബാനയിൽ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാർമ്മികരായിരിക്കും.

തുടർന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭാധ്യക്ഷൻ കര്‍ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »