India - 2025

ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണം: ദളിത് ക്രിസ്ത്യന്‍ കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 22-07-2017 - Saturday

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണമെന്ന്‍ തി​രു​വ​ന​ന്ത​പു​രം കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ. ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നിലാണ് ഈ ആവശ്യമുയര്‍ന്നത്. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ കണ്‍വെന്‍ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. ധ​ർ​മ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്.​ജെ. സാം​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണം, പ​രി​വ​ർ​ത്തി​ത കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​യ​മി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ക, ഒ​രു​ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളു​ക, ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലം​സം​ഗ്രാ​ന്‍റും സ്റ്റൈ​പെ​ന്‍റും വ​ർ​ദ്ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി.

സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ജെ. ജോ​ർ​ജ്, പോ​ണ്ടി​ച്ചി​രി സി​ഡി​സി ചെ​യ​ർ​മാ​ൻ സെ​ല​സ്റ്റ​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ബ​നേ​സ​ർ ഐ​സ​ക്, ജി​ല്ലാ ക​ണ്‍​വീ​ന​ർ ന​രു​വാ​മൂ​ട് ധ​ർ​മ​ൻ, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ റെ​ജി, ഡ​ബ്ല്യു. ആ​ർ. പ്ര​സാ​ദ്, ജോ​യി സിം​ഗ്, ഷാ​ജി, യോ​ഹ​ന്നാ​ൻ, റ​വ. സ്റ്റാ​ൻ​ലി, വി​ക്ട​ർ തോ​മ​സ്, റ​വ. എ​ഡ്മ​ണ്ട് റോ​യി, മേ​ജ​ർ സി.​ജെ. യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

More Archives >>

Page 1 of 83