India - 2025

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ച് മാർ അറയ്ക്കൽ

സ്വന്തം ലേഖകന്‍ 24-07-2017 - Monday

ഭ​ര​ണ​ങ്ങാ​നം: വൈദിക പരിശീലന കാലത്തു അനുഭവപ്പെട്ട ആ​സ്‌​ത​മയില്‍ നിന്ന് വിടുതല്‍ ലഭിച്ചത് അല്ഫോന്‍സാമ്മയുടെ മധ്യസ്ഥതയാലാണെന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഭ​ര​ണ​ങ്ങാ​നം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ന​ൽ​കി​യ സ​ന്ദേ​ശ​ത്തിനിടെയാണ് അദ്ദേഹം തനിക്ക് ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ചത്. വി​ശു​ദ്ധ അ​ൽ​ഫോ​ൻസാമ്മയോ​ടു പ്രാ​ർ​ത്ഥി​ച്ച​പ്പോ​ഴൊ​ക്കെ ത​നി​ക്ക് സൗ​ഖ്യം ല​ഭി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈ​ദി​ക​പ​രി​ശീ​ല​ന​കാ​ല​ത്ത് ആ​സ്‌​ത്‌​മ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു​പോ​ലും അ​ധി​കാ​രി​ക​ൾ സം​ശ​യി​ച്ചു. അ​ൽ​ഫോ​ൻ​സാ​മ്മയുടെ മദ്ധ്യ സ്ഥതയിൽ തീ​ക്ഷ്ണ​മാ​യി പ്രാ​ർ​ഥി​ച്ചു. ആ​സ്‌​ത്‌​മ എ​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ൽ​ഫോ​ൻ​സാ​മ്മ എ​ളി​മ​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്നു​വെന്നും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.

ഫാ.​ ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ.​ ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​ റ​വ.​ ഡോ.​ കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ൽ, റ​വ.​ ഡോ.​ ജോ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ.​ മാ​ത്യു പു​തു​മ​ന, ഫാ.​ തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​നം, റ​വ.​ ഡോ.​ ജോ​സ​ഫ് ത​ട​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദി​ക്ഷ​ണ​ത്തി​നു ഫാ.​ അ​ഗ​സ്റ്റ്യ​ൻ കൊ​ഴു​പ്പ​ൻ​കു​റ്റി നേ​തൃ​ത്വം ന​ൽ​കി.

More Archives >>

Page 1 of 83