India - 2025
ഫാ. ജോസ് തെക്കന്‍ വിട
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
തൃശ്ശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കനു വിദ്യാര്‍ത്ഥികളും വിശ്വാസസമൂഹവും വിടനല്‍കി. ക്രൈസ്റ്റ് കോളേജിലും ക്രൈസ്റ്റ് ദേവാലയത്തിലും പൊതുദര്‍ശനത്തിന് വെച്ചശേഷം രണ്ടുമണിയോടെ സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ചു. ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിജ്നോർ ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ, പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി, ഫാ. ജോയ് കോളെങ്ങാടൻ, ഫാ. സെബാസ്റ്റ്യൻ എലഞ്ഞിക്കൽ, ഫാ. ജോസ് കുറിയോടത്ത്, ഫാ. തോമസ് തെക്കേൽ, ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, മോണ്‍. ജോബി പൊഴോലിപറമ്പിൽ, ഫാ. ബാബു കാളത്തുപറമ്പിൽ, ഫാ. ജോസ് നന്ദിക്കര എന്നിവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, എംഎൽഎമാരായ പ്രഫ. കെ.യു. അരുണൻ, ബി.ഡി. ദേവസി, ദീപികയ്ക്കുവേണ്ടി തൃശൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ആന്റോ ചുങ്കത്ത്, കാലിക്കട്ട് സർവകലാശാലയ്ക്കുവേണ്ടി പ്രഫ.വി.വി. ജോർജുകുട്ടിതുടങ്ങിയവർ പുഷ്പചക്രം സമർപ്പിച്ചു.