India - 2025
ഞായറാഴ്ച പരിശീലനപരിപാടികളില്‍ പങ്കെടുക്കില്ല: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
സ്വന്തം ലേഖകന്‍ 26-08-2017 - Saturday
കൊച്ചി: ഞായറാഴ്ചകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനോ കഴിയില്ലെന്നു കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി. അറ്റ് സ്‌കൂള്‍ ഓണാവധിക്കാലത്തെ രണ്ടാം ശനിയും ഞായറും ഉള്‍പ്പെടെ സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്പത് പത്ത് തിയതികളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഞായറാഴ്ച ഉള്‍പ്പെടെ പൊതു അവധി ദിനങ്ങളില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചു ഞായറാഴ്ചകളില്‍ ആരാധയിലും വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും സംഘടനാപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഞായറാഴ്ച പരിശീലനം സംഘടിപ്പിച്ച തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നേരത്തെ വിവാദത്തിന് വഴി തെളിയിച്ചിരിന്നു.