India - 2025
കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വെന്ഷന് ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 27-08-2017 - Sunday
കുറവിലങ്ങാട്: പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വെന്ഷന് ഇന്ന് ആരംഭിക്കും. മർത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോന്പാചരണത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന കണ്വെന്ഷന് ദേവമാതാ കോളജ് മൈതാനത്ത് പതിനായിരം പേര്‍ക്കിരുന്ന് വചനശ്രവണം നടത്താവുന്ന കൂറ്റന്‍ പന്തലിലാണ് നടത്തുന്നത്.
ഇന്ന് വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 5.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്വന്ഷന് ഉദ്ഘാടനംചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലിനു പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറന്പില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
നാളെ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ 3.30വരെ കൗണ്‍സലിംഗിനും രാവിലെ 10 മുതല്‍ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് പാരീഷ്ഹാളിലും കുമ്പസാരം വലിയ പള്ളിയിലുമായാണ് നടക്കുന്നത്. പാരിഷ് ഹാള്‍, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി സ്ക്രീനുകള്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്കു പ്രത്യേക ഇരിപ്പിടങ്ങളും പ്രധാന പന്തലില്‍ ഒരുക്കിയിട്ടുണ്ട്.