India - 2025
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മരിയോത്സവ ധ്യാനം മൂന്നു മുതല്‍
സ്വന്തം ലേഖകന്‍ 30-08-2017 - Wednesday
ചാലക്കുടി: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ മരിയോത്സവം ധ്യാനം നടത്തും. ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്നിനു രാവിലെ ആരംഭിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനം എട്ടിനാണ് സമാപിക്കുന്നത്. ഫാത്തിമായില്‍നിന്നു കൊണ്ടുവന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിക്കുന്ന ശുശ്രൂഷയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ജപമാല പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കും.
ഞായറാഴ്ച വൈകുന്നേരം ആറിനു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാരംഭ സന്ദേശം നല്‍കും. വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരിമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ജെയിംസ് കല്ലുങ്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പുമാരായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ധ്യാനദിവസങ്ങളില്‍ വൈകീട്ട് ജപമാലറാലിയും ഉണ്ടായിരിക്കും.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ വൈദികഅല്മായ ശുശ്രൂഷകരെ കൂടാതെ സന്തോഷ് കരുമാത്ര, സാബു ആറുതൊട്ടിയില്‍, ബേബി ജോണ്‍ കലയന്താനി, പീറ്റര്‍ ചേരാനല്ലൂര്‍, റെജി കൊട്ടാരം എന്നിവരും ശുശ്രൂഷകള്‍ നയിക്കും. ഓണാവധിക്കാലത്തെ ഈ ധ്യാനത്തോടൊപ്പം ഫാത്തിമായില്‍നിന്നു കൊണ്ടുവന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്ന ഡിവൈന്‍ മേഴ്‌സി മരിയന്‍ കൂടാരത്തില്‍ അഖണ്ഡ ജപമാലയില്‍ പങ്കെടുക്കാനും വിശ്വാസികള്‍ക്ക് ഏതു സമയത്തും വന്ന് തിരുസ്വരൂപം വണങ്ങാനും സൗകര്യമുണ്ടായിരിക്കും.