India - 2025

പൗരോഹിത്യ സ്വീകരണത്തിന്റെ 55 വര്‍ഷങ്ങള്‍ പിന്നിട്ട് മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 04-10-2017 - Wednesday

ചങ്ങനാശേരി: ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തില്‍ പൗരോഹിത്യ സ്വീകരിച്ചിട്ട് 55 വര്‍ഷങ്ങള്‍ പിന്നിട്ടു. 1962 ഒക്ടോബര്‍ മൂന്നിനാണു അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന്റെ സ്മരണയില്‍ അദ്ദേഹം ഇന്നലെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. 1930 ഓഗസ്റ്റ് 14നു കുറുന്പനാടം ഫൊറോനയിലെ അസംപ്ഷന്‍ ഇടവകയില്‍ ആണ് അദ്ദേഹം ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി.

1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ ബിഷപ്പായി മാര്‍ പവ്വത്തില്‍ നിയമിക്കപ്പെട്ടു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1985 നവംബര്‍ അഞ്ചിന് അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിക്കപ്പെട്ടു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. 2012 ഒക്ടോബര്‍ രണ്ടിന് മാര്‍ ജോസഫ് പവ്വത്തിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും ആഘോഷിച്ചിരുന്നു.

More Archives >>

Page 1 of 103