India - 2025
എല്‍ആര്‍സി സെമിനാര്‍ ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 24-11-2017 - Friday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന 54ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നാരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
കേരളത്തിലെ പുരാതന ദേവാലയനിര്‍മിതി, കലാരൂപങ്ങള്‍, പൈതൃക സംരക്ഷണം, ക്രൈസ്തവ പാരമ്പര്യ സംസ്‌കൃതി, ദേവാലയങ്ങളിലെ പുരാതനകലകള്‍, ഛായാചിത്രങ്ങള്‍, വാസ്തുശില്പങ്ങള്‍, ഐക്കണ്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കും.
ഡോ. എന്‍. ജെ. ഫ്രാന്‍സിസ്, പ്രഫ. ജോര്‍ജ് മേനാച്ചേരി, ഫാ. ആന്റണി നങ്ങേലിമാലില്‍, ഫാ. റോയി തോട്ടത്തില്‍, ഫാ. ജേക്കബ് കൂരോത്ത്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ എന്നിവര്‍ ഇന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ കെ. കെ. മുഹമ്മദ്, ഡോ. സുനില്‍ എഡ്വാര്‍ഡ്, ഡോ. സുമം പഞ്ഞിക്കാരന്‍, ദര്‍ശന പഴവൂര്‍, ജോര്‍ജ് കണ്ടത്തില്‍, ഫാ. ജോസഫ് ചെറുവത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സീറോമലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമസംരംഭമായ ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോയോടുകൂടി സെമിനാര്‍ സമാപിക്കും.
