News - 2026

ഭാരത ജനതയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാശംസ

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

യാംഗൂണ്‍: ഇരുപത്തിയൊന്നാമത് അപ്പസ്തോലിക അജപാലനയാത്രയില്‍ ഭാരത ജനതയ്ക്ക് പ്രാര്‍ത്ഥനാശംസ നേര്‍ന്ന് കൊണ്ട് ഫ്രാന്‍സിസ് പാപ്പ. രാഷ്ട്രപതി റാം നാഥ് കോവിന്ദിനു അയച്ച ടെലഗ്രാം സന്ദേശത്തിലാണ് പാപ്പാ ആശംസ അറിയിച്ചത്. രാഷ്ട്രപതിയ്ക്കും എല്ലാ ഭാരതീയര്‍ക്കും സര്‍വ്വവിധ മംഗളങ്ങള്‍ നേരുന്നതായും ഭാരതത്തിന് ഐക്യത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സന്ദേശത്തില്‍ പറയുന്നു.

വിദേശരാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തുന്നുവൊ ആ രാജ്യങ്ങളുടെയെല്ലാം തലവന്മാര്‍ക്ക് പാപ്പാ വിമാനത്തില്‍ നിന്ന് സന്ദേശം അയക്കുക പതിവാണ്. ഇത് പ്രകാരം മ്യാന്മാറിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ക്രൊയേഷ്യ, ബോസ്നിയ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി, ജോര്‍ജിയ, അസെര്‍ബൈജാന്‍, ടര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ 12 രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്കും പാപ്പ പ്രാര്‍ത്ഥനാശംസാ സന്ദേശം അയച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »