India - 2025

ഓഖി: ദുരിതബാധിതര്‍ക്ക് ഇടുക്കി രൂപതയുടെ സ്നേഹ സ്പര്‍ശം

സ്വന്തം ലേഖകന്‍ 14-12-2017 - Thursday

കാല്‍വരി മൗണ്ട് (ഇടുക്കി): ഓഖി പ്രകൃതിക്ഷോഭത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവര്‍ക്കു സാന്ത്വനവുമായി ഇടുക്കി രൂപത. വിവിധ ഇടവകകളില്‍നിന്നു സമാഹരിച്ച അഞ്ചു ടണ്‍ അരിയും 1000 കിലോ തേയിലയുമായി ഇന്നലെ യാത്രതിരിച്ച വാഹനം വിഴിഞ്ഞത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കുന്ന ലത്തീന്‍ രൂപത അധികൃതര്‍ക്കു കൈമാറി. ഇടുക്കി രൂപത ചെറുകിട തേയില കര്‍ഷക സംഘം സ്വരൂപിച്ചതാണ് തേയില.

ഇന്നലെ കാല്‍വരിമൗണ്ടിലെ ജീവന്‍ ടീ ഫാക്ടറി അങ്കണത്തില്‍നിന്നു പുറപ്പെട്ട വാഹനം ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ജീവന്‍ ടീ ഡയറക്ടര്‍ ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ. ജയിംസ് മാക്കില്‍, ഫാ. വില്‍സണ്‍ മണിയാട്ട്, ഫാ. തോമസ് മലയാറ്റ്, ഫാ. സക്കറിയാസ് പുതിയാപറമ്പില്‍, ഫാ. കുര്യന്‍ പൊടിപാറ, ഫാ. സക്കറിയാസ് കുമ്മണ്ണൂപറമ്പില്‍, ഫാ. മാത്യു ചെറുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദൗത്യസംഘം വിഴിഞ്ഞത്തെത്തിയത്.


Related Articles »