India - 2025
മോണ്‍. ജോണ്‍ കച്ചിറമറ്റം അവാര്‍ഡ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 14-03-2018 - Wednesday
രാമപുരം: പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും തിരുവല്ല രൂപത അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മോണ്‍. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ചരിത്രകാരനും മാര്‍ത്തോമ്മാശ്ലീഹാ മൊണാസ്റ്ററിയുടെ സ്ഥാപകനുമായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്കും സീറോമലബാര്‍ സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ റവ. ഡോ. മാത്യു മഠത്തിക്കുന്നേലിനുമാണ് അവാര്‍ഡ്. സീറോമലബാര്‍ സഭയുടെ മൗണ്ട് സെന്റ്‌തോമസിലെ കേന്ദ്ര കാര്യാലയ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചയാളാണു റവ. ഡോ. മഠത്തിക്കുന്നേല്‍.
മാര്‍ത്തോമ്മാ നസ്രാണിപൈതൃകത്തെപ്പറ്റി ആഴമേറിയ പഠനം നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചയാളാണു റവ. ഡോ. കൂടപ്പുഴ. അവാര്‍ഡ് ദാനം മാര്‍ച്ച് 27ന് ഉച്ചകഴിഞ്ഞു മൂന്നിനു പിഴക് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പാരിഷ്ഹാളില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും. ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. കുരുവിള തുടിയംപ്ലാക്കല്‍ ആശംസ അര്‍പ്പിക്കും.
