India - 2025
അജാത ശിശുക്കളുടെ സ്മാരകവുമായി ചങ്ങനാശേരി അതിരൂപത
സ്വന്തം ലേഖകന്‍ 26-03-2018 - Monday
ചങ്ങനാശേരി: ഗര്‍ഭഛിദ്രത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓര്‍മ്മയില്‍ ചങ്ങനാശേരി കത്തീഡ്രലിലെ ഹോളി ഇന്നസെന്റ്‌സ് ഗാര്‍ഡനില്‍ നിര്‍മ്മിച്ച സ്മാരകം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംന്തോട്ടം നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ കത്തീഡ്രല്‍ വികാരി ഫാ കുര്യന്‍ പുത്തന്‍പുര, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ ജോസ് മുകളേല്‍ ഫാ .വര്‍ഗീസ് പനച്ചിങ്കല്‍, ഫാ.ആന്റണി കാവാലം, പ്രോലൈഫ് അതിരൂപത കോഓര്‍ഡിനേറ്റര്‍ എബ്രഹാം പുത്തെന്‍കളം, സെക്രട്ടറി റെജി ആഴംച്ചിറ എന്നിവര്‍ പങ്കെടുത്തു.
നേരത്തെ ഇതിന്റെ ശിലാസ്ഥാപനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലാണ് നിര്‍വഹിച്ചത്. ഗര്‍ഭഛിദ്രത്തിലൂടെയും അല്ലാതെയും ഗര്‍ഭപാത്രത്തില്‍ വച്ചു നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളുടെ സ്മരണയ്ക്കായുള്ള ഇത്തരം സ്മാരകങ്ങള്‍ ബോംബെ, ബാംഗ്ലൂര്‍, ഗോവ, മദ്രാസ് തുടങ്ങിയ പല സ്ഥലങ്ങളിലും ഉണ്ടെങ്കിലും കേരളത്തില്‍ ഇങ്ങനെയുള്ള സ്മാരകം അപൂര്‍വ്വമാണ്.
