India - 2025
ബാംഗളൂര്‍ NBCLC യിൽ ദേശീയ അല്മായ നേതൃത്വ സെമിനാറിനു തുടക്കം
അമൽ സാബു 03-04-2016 - Sunday
ബാംഗളൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) കീഴില്‍ ബാംഗളൂരിലുള്ള നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) ദേശീയ അല്മായ നേതൃത്വ സെമിനാറിനു തുടക്കമായി. എന്‍ബിസിഎല്‍സി ഡയറക്ടര്‍ റവ.ഡോ. സഹായ് ജോണ്‍ ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേറ്റര്‍ ബിജു തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ സോണി നെല്ലിയാനി, എറണാകുളം-അങ്കമാലി അതിരൂപത പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
റവ.ഡോ.ജേക്കബ് തേയ്ക്കാനത്ത്, റവ.ഡോ.ആന്റണി കള്ളിയത്ത്, ഫാ.അഡ്വ.സേവ്യര്‍ കുടിയാംശേരി, ഫാ. തോമസ് കൊടിയന്‍, ഫാ.ജോസഫ് താമരവെളി, സിസ്റ്റര്‍ ഡോ.കൊച്ചുറാണി, ബിജു തോമസ് തുടങ്ങിയവരാണു ക്ലാസുകള്‍ നയിക്കുന്നത്. വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ ഏഴിനു സമാപിക്കും.