India - 2025
ഗാനാലാപന- ദൃശ്യാവതരണ മത്സരമായ ഗത്സെമന്‍ സന്ധ്യയില്‍ കാഞ്ഞൂര്‍ സെന്‍റ് മേരീസ് പള്ളി ഒന്നാം സ്ഥാനം
അമൽ സാബു 22-03-2016 - Tuesday
അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയും ജോസഫ് മാവുങ്കലച്ചന്‍റെ സ്ലീവാപാതയും ഉള്‍പ്പെടുത്തി സുബോധന പാസ്റ്ററല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഗാനാലാപന- ദൃശ്യാവതരണ മത്സരമായ ഗത്സെമന്‍ സന്ധ്യയില്‍ കാഞ്ഞൂര്‍ സെന്‍റ് മേരീസ് പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സെന്‍റ് മേരീസ് ചര്‍ച്ച് ബസ്ലെഹവും ജോസ്പുരം യൂത്ത് ടീമും നേടി. മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളി 'എ ഗ്രേഡി'ന് അര്‍ഹമായി.
സമ്മാനദാനം അങ്കമാലി ഡിസ്റ്റ് പ്രിന്‍സിപാള്‍ റവ.ഡോ.ജെയിംസ് ചേലപ്പുറം നിര്‍വ്വഹിച്ചു. സുബോധന ഡയറക്ടര്‍ ഫാ.ഷിനു ഉതുപ്പാന്‍, ഫാ.ജോണ്‍ പൈനുങ്കല്‍, ഫാ.തോമസ് പെരുമായന്‍, ഫാ.ഡായ് കുന്നത്ത്, ഫാ.സുരേഷ് മല്പാന്‍, പ്രൊഫ. കെ. ജെ വര്‍ഗീസ്, ഡെല്‍വിന്‍, പി. ജെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.