India - 2025

മൗണ്ട് സെന്‍റ് തോമസില്‍ സുറിയാനി ഭാഷാ പഠന ക്യാമ്പ് ഏപ്രില്‍ 25 മുതല്‍ 30 വരെ

അമൽ സാബു 06-04-2016 - Wednesday

കൊച്ചി : സീറോമലബാര്‍ റിസര്‍ച്ച് സെന്റെറിന്റെ (എല്‍.ആര്‍.സി.) നേതൃത്വത്തിലുള്ള മാര്‍ വ-ലാഹ് സിറിയക് അക്കാദമിയുടെ സുറിയാനി ഭാഷാ പഠനക്യാമ്പ് ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തും. കാക്കനാട് മൗണ്ട് സെന്റെ് തോമസില്‍ 25നു രാവിലെ 9 മ.ാ. ന് എല്‍. ആര്‍. സി. ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സുറിയാനി പഠനം ഉദ്ഘാടനം ചെയ്യും. ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹായിലൂടെ പൈതൃകമായി ലഭിച്ച സുറിയാനി ഭാഷ മാര്‍ തോമാ ക്രൈസ്തവരുടെ ആരാധനാ ഭാഷയാണ്.

4-ാം നൂറ്റാണ്ട് മുതല്‍ കേരളത്തിന്റെ സംസ്‌കാരത്തിലും ഭാഷയിലും സുറിയാനി ഭാഷ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ പുരാതന പള്ളികളിലും രേഖകളിലും സുറിയാനി ലിഖിതങ്ങള്‍ കാണാനാകും. പ്ശീത്താ ബൈബിള്‍, തോമായുടെ നടപടി തുടങ്ങി നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതും സുറിയാനിയിലാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ 30നു വൈകുന്നേരം 4ന് നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് മാര്‍ വ-ലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ഡോ. പീറ്റര്‍ കണ്ണമ്പുഴ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റെര്‍, മൗണ്ട് സെന്റെ് തോമസ്, പിബി നമ്പര്‍ 3110, കാക്കനാട് പി ഒ, കൊച്ചി 682 030 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

ഫോണ്‍: 9446578800 (P), 9497324768 (O).

ഇ മെയില്‍: syromalabarlrc@gmail.com.

More Archives >>

Page 1 of 3