India - 2025
മിഷനറിസ് ഓഫ് ചാരിറ്റിക്ക് വെസ്റ്റ് ഇൻഡീസ് ടീമിന്റെ സ്നേഹസമ്മാനം
സ്വന്തം ലേഖകന്‍ 04-04-2016 - Monday
കല്‍ക്കത്ത: ട്വെന്‍റി20 ലോകകപ്പ് നേടിയതിന് പിന്നാലേ കാരുണ്യത്തിന്‍റെ പുതിയ പാഠം ലോകത്തിന് നല്കി കൊണ്ട് വെസ്റ്റ്ഇന്ഡീസ് ടീം. കല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തെത്തിയ ടീം മാനേജര്‍ റൗള്‍ ലെവിസ്, തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം സിസ്റ്റേഴ്സ്നു കൈമാറി കൊണ്ട് കാരുണ്യത്തിന്‍റെ പുതിയൊരു അധ്യായം ലോകത്തിന് സമ്മാനിച്ചു.
ഇന്നലത്തെ മത്സര ശേഷം, ടീം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളെ പറ്റി ഡാരന്‍ സമി സംസാരിച്ചിരിന്നു. ദുബായിലെ പരിശീലന കാലയളവില്‍ കേവലം ഒരു ജേഴ്സി മേടിക്കാനുള്ള പണം പോലും വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഇല്ലയെന്ന് പറഞ്ഞപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തിന് വലിയ അമ്പരപ്പുണ്ടാക്കിയിരിന്നു.
ഈ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും, പാവങ്ങളുടെ ഉന്നമനത്തിനായി തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം മാറ്റിയ വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.