India - 2025
ക്രൈസ്തവസഭകളുടെ ഐക്യം ദൈവത്തിന്റെ സ്വപ്നം: ബിഷപ് മാര്‍ തോമസ് ചക്യത്ത്
അമൽ സാബു 03-04-2016 - Sunday
വിവിധ ക്രിസ്തീയ സഭകളുടെ ഐക്യവും ക്രൈസ്തവ വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യവും ദൈവത്തിന്റെ ആഗ്രഹവും പൊതു സമൂഹത്തിന് മാതൃകയുമാക്കേണ്ടതാണെന്ന് ബിഷപ് മാര്‍ തോമസ് ചക്യത്ത്. സുബോധന പാസ്റ്ററല്‍ സെന്ററും എറണാകുളം- അങ്കമാലി അതിരൂപതയുടെ ഇന്റര്‍ റിലീജിയസ് & എക്യുമെനിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സഭൈക്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സിസ് പാപ്പയും കിറിള്‍ പാത്രിയാര്‍ക്കീസും തമ്മിലുള്ള കൂടിക്കാഴ്ച, അങ്കമാലി കിഴക്കെ പള്ളിയില്‍ കണ്ടെത്തിയ മാര്‍ അബ്രാഹത്തിന്റെ കല്ലറയുടെ ചരിത്ര പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് റവ. ഡോ. കുര്യാക്കോസ് മുണ്ടാടനും ഷെവലിയാര്‍ പ്രൊഫ. ജോര്‍ജ് മേനാച്ചേരിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അതിരൂപത എക്യുമെനിസം ഡയറക്ടര്‍ റവ. ഡോ. സഖറിയാസ് പറനിലം, സുബോധന ഡയറക്ടര്‍ റവ. ഫാ. ഷിനു ഉതുപ്പാന്‍, റവ. ഡോ. ജോണ്‍സണ്‍ വടക്കുഞ്ചേരി, റവ. ഫാ. സുരേഷ് മല്പാന്‍, പൗലോസ് കല്ലുങ്കല്‍ തുചങ്ങിയവര്‍ പ്രസംഗിച്ചു.