Youth Zone - 2026

മിഷന്‍ ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം ഒന്‍പതിന്

സ്വന്തം ലേഖകന്‍ 01-11-2019 - Friday

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം ഒന്‍പതിന് രാമപുരം മാര്‍ അഗസ്തിനോസ് കോളജില്‍ നടക്കും. 12 സ്‌റ്റേജുകളിലായി പ്രസംഗം, സംഗീതം, മിഷന്‍ ക്വിസ്, ബൈബിള്‍ വായന, കഥാപ്രസംഗം, നാടോടി നൃത്തം, പരിചമുട്ട്, മാര്‍ഗംകളി, സമൂഹഗാനം, മിഷന്‍ ആന്തം, ബൈബിള്‍ ദൃശ്യാവതരണം എന്നിവ അരങ്ങേറും.

കേരളത്തിലെ 11 രൂപതകളില്‍ നിന്നായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ആയിരത്തോളം മത്സരാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ 2018- 19 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ശാഖ മേഖല രൂപതകള്‍ക്കും കലാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

More Archives >>

Page 1 of 8