India - 2025
മൈത്രി കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമിസ്
അമല്‍ സാബു 10-06-2016 - Friday
ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് മൈത്രീ കൂട്ടായമയെന്ന് കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമിസ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്‌ക്കൂളുകളില്‍ ആരംഭിക്കുന്ന മൈത്രീകൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. കൊച്ചി പി.ഓ.സി.യില്‍ നടന്ന ചടങ്ങില്‍ കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമ്മിസ് മൈത്രി കൂട്ടായ്മ ലോഗോ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.
മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നീ മൂന്ന് മേഖലകളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എല്ലാ മനുഷ്യരോടും സൗഹാര്‍ദ്ദം വളര്‍ത്തിക്കൊണ്ട്, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള മൈത്രീ കൂട്ടായ്മ വിദ്യാര്‍ത്ഥികളിലൂടെ സാക്ഷാത്കരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എം.സൂസപാക്യം, മാര്‍ ജോസഫ് പെരുന്തോട്ടം, ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍മാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എന്നിവര്‍ പങ്കെടുത്തു.
മൈത്രി കൂട്ടായ്മയുടെ സ്‌ക്കൂളുകള്‍ക്കായുള്ള പോസ്റ്റര്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, കെ.സി.എസ്.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സിസ്റ്റര്‍ മോളി ദേവസി വടക്കന്‍, കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കോഡിനേറ്റര്‍ ജോളി പവേലില്‍, ജിജോ പാലത്തിങ്കല്‍, ഷാനല്‍ ലോപ്പസ് എന്നിവര്‍ നേതൃത്വം നല്‍കി.