India - 2025

ദയാവധം- യഥാര്‍ത്ഥ വെല്ലുവിളി ദുരുപയോഗം: കെസിബിസി പ്രൊ-ലൈഫ് സമിതി

സ്വന്തം ലേഖകന്‍ 25-05-2016 - Wednesday

കൊച്ചി: നമ്മുടെ നാട്ടില്‍ ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ ധാരാളമായ ദുരുപയോഗം ആയിരിക്കും എന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി വിലയിരുത്തി. കാരുണ്യവധം നടത്താനുളള നിയാമാനുവാദം നല്‍കണമെന്ന് വാദിക്കുന്നവര്‍ അതൊരു ധാര്‍മ്മിക പ്രശ്‌നമായി കാണുന്നില്ലായെന്ന് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സിയില്‍ ഫാ. പോള്‍ മാടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി.

ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണ്ണത മനസ്സിലാക്കി പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 7