India - 2025

ജീസസ് യൂത്തിന് കാനോനിക അംഗീകാരം ലഭിച്ചതിൻറ കൃതജ്ഞതാ ബലിയും സമ്മേളനവും മെയ് 22 ന് നടക്കും.

അമല്‍ സാബു 07-05-2016 - Saturday

കൊച്ചി: ജീസസ് യൂത്ത് മുന്നേറ്റത്തിന് റോമിലെ പൊന്തിഫിക്കൽ കൌൺസിലിൻറ അംഗീകാരം ലഭിച്ചതിൻറ കേരളത്തിലെ കൃതജ്ഞതാ ബലിയും സമ്മേളനവും അങ്കമാലി സെൻറ്. ജോസഫ് സ്കൂളിൽ സംഘടിപ്പിക്കുന്നു. “ദൈവപരിപാലനയുടെ ആഘോഷം” എന്ന പേരിൽ നടത്തുന്ന സമ്മേളനം മെയ് 22 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുളള പതിനായിരത്തോളം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുക്കും.

കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ്, ആർച്ചു ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. കെ.സി.ബി.സി കരിസ്മാററിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാ ബലിയർപ്പിക്കും. റെക്സ് ബാൻഡ്, വോക്സ് ക്രിസ്ററി , ക്രോസ് ടോക്ക് എന്നീ ബാൻഡുകളുടെ സംഗീത പരിപാടിയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.

1985 ൽ കേരളത്തിൽ ആരംഭിച്ച കത്തോലിക്കാ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്.പൊന്തിഫിക്കൽ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെയും ഏഷ്യയിൽ രണ്ടാമത്തെയും അൽമായ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്. മെയ് 20 – ന് രാവിലെ 11 മണിക്ക് റോമിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗീകാരം ജീസസ് യൂത്തിന് കൈമാറും.

More Archives >>

Page 1 of 6