India - 2025
സമൂഹ നന്മയ്ക്ക് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമുണ്ടാകണം: ഫാ. ആന്റണി കുഴിവേലില്‍, കെ.എല്‍.സി.എ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു
അമല്‍ സാബു 26-04-2016 - Tuesday
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എഴുപുന്ന യൂണിറ്റിന്റെ 2016ലെ കര്‍മ്മപദ്ധതി കൊച്ചി രൂപത ഡയറക്ടര്‍ ഫാ.ആന്റണി കുഴിവേലില്‍ പ്രകാശനം ചെയ്തു. സമൂഹ നന്മയ്ക്ക് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തകരും പ്രവര്‍ത്തനവും ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും തയ്യാറാവുന്ന ശക്തമായ നേതൃത്വമാണ് സമുദായ പുരോഗതിക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ആക്രിസാധനങ്ങള്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വരുമാനം അശരണരായ രോഗികള്‍ക്ക് നല്‍കുന്ന കാരുണ്യഹസ്തം പരിപാടി ഫാ. സനീഷ് പുളിക്കപ്പറമ്പില്‍ കെ.എല്‍.സി.എ കൊച്ചി രൂപത സെക്രട്ടറി ബാബു കാളിപ്പറമ്പിലിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.
കെ.എല്‍.സി.എ എഴുപുന്ന പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സേവ്യര്‍ ഒരപ്പന ആമുഖ പ്രഭാഷണം നടത്തി. ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് സെല്‍ബന്‍ സേവ്യര്‍, എഴുപുന്ന പഞ്ചായത്ത് അംഗം ജൂലി തോമസ്, കെ.എല്‍.സി.എ എഴുപുന്ന സെക്രട്ടറി ജോളി പവേലില്‍, സാബു കെ.ജെ, റോബര്‍ട്ട് കിങ്കരംതറ, ആദര്‍ശ് ജോയി എന്നിവര്‍ പ്രസംഗിച്ചു.