India

ഫാ. ജോര്‍ജ്‌ തോട്ടങ്കര നിര്യാതനായി

അമല്‍ സാബു 18-04-2016 - Monday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. ജോര്‍ജ്‌ തോട്ടങ്കര (73) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു 3.30ന്‌ കൂടാലപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍.

കൂടാലപ്പാട്‌ തോട്ടങ്കര പരേതരായ റാഫേലിന്റെയും അന്നത്തിന്റെയും മകനായി 1943 ജൂണ്‍ 17നാണു ജനനം. 1969 ഡിസംബര്‍ 12നു കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്ക, കോടുശേരി, കടമക്കുടി, എളവൂര്‍, താബോര്‍, താന്നിപ്പുഴ, കൊതവറ, പുത്തന്‍പള്ളി, മഞ്ഞപ്ര, ആലുവ പള്ളികളില്‍ സേവനം ചെയ്‌തിട്ടുണ്ട്‌.

സഹോദരങ്ങള്‍: ടി.ആര്‍. ദേവസി (ഫിനാന്‍സ്‌ ഓഫീസര്‍, തൃശൂര്‍ ജൂബിലി ആശുപത്രി), പൗലോസ്‌ (കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി), തോമസ്‌ (തൃശൂര്‍), സിസ്‌റ്റര്‍ മേരി പിയ (ഹോളി ക്രോസ്‌ കോണ്‍ഗ്രിഗേഷന്‍, വാരണാസി), പരേതരായ ഫാ.സേവ്യര്‍ തോട്ടങ്കര, അന്നം, റോസി.

More Archives >>

Page 1 of 5