India - 2025
കിഴക്കുംഭാഗം പള്ളിയില്‍ സംയുക്തവാര്‍ഷികം നടത്തി.
അമല്‍ സാബു 26-04-2016 - Tuesday
കാലടി: കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ കുടുംബയൂണിറ്റുകളുടെയും മതബോധന കേന്ദ്രത്തിന്റെയും സംയുക്തവാര്‍ഷികം ആഘോഷിച്ചു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ജോമോന്‍ ശങ്കുരിയ്ക്കല്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനം സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് അധ്യക്ഷത വഹിച്ചു.
ഫാ. ജോമോന്‍ ശങ്കുരിയ്ക്കല്‍, സിസ്റ്റര്‍ ദീപ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, കൈക്കാരന്മാരായ ജോണ്‍സണ്‍ നരികുളം, ഡേവിസ് ഉതുപ്പാന്‍, ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷാജന്‍ മാത്യു, സെക്രട്ടറി മിനി പോള്‍, മതബോധനകേന്ദ്രം പ്രധാനധ്യാപിക കൊച്ചുറാണി സാജന്‍, സെക്രട്ടറി അമല്‍ വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.