India - 2025

എണ്‍മ്പതാം പിറന്നാള്‍ ആഘോഷം ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ അവിസ്മരണീയമായപ്പോൾ

അമല്‍ സാബു 11-06-2016 - Saturday

തോപ്പുംപാടി ഔവര്‍ ലേഡീസ് കോണ്‍വന്‍റ് സ്കൂള്‍ നേതൃത്വം കൊടുക്കുന്ന ഹൌസ് ചലഞ്ച് പദ്ധതിയിലൂടെ നിര്‍മ്മിച്ച 35, 36 ഭവനങ്ങളുടെ താക്കോല്‍ ദാനം നാഷണല്‍ ട്രെയ്ഡ്സ് & എജന്‍റ്സ് പ്രൊപ്പറൈറ്റര്‍ ശ്രീ. പി‌ബി ആന്‍റണി നിര്‍വ്വഹിച്ചു. സ്വന്തമായി ഒരു ഭവനം സ്വപ്നം മാത്രമായിരിന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് തന്റെ 80-ആം പിറന്നാളിന്റെ സമ്മാനമായി പി‌ബി ആന്‍റണി മനോഹരമായ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കിയത്. ഇന്ന്‍ ജന്മദിനങ്ങള്‍ കേവലം ബാഹ്യമായ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമായി മാറുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സമൂഹത്തിനു മുഴുവന്‍ മാതൃകയാകുന്ന പുണ്യകര്‍മ്മമാണ് ഹൌസ് ചലഞ്ചിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

വിദ്യാലയ അങ്കണത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിക്കുകയും പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത ഒരു ഘട്ടം വരികയും ചെയ്ത ഈ കുടുംബങ്ങളുടെ അവസ്ഥ സിസ്റ്റര്‍ ലിസ്സിയിലൂടെയാണ് പി‌ബി ആന്‍റണി അറിയാനിടയാകുകയും ഈ രണ്ട് കുടുംബങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന ചെയ്തതും.

ചടങ്ങില്‍ ഡിവൈന്‍ ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. പിജെ എബ്രഹാം, മുന്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ടീസ ജസീന്ത ജോസഫ്. ജോര്‍ജ്ജ് സേവ്യര്‍, ശ്രീമതി ഷൈനി ഷൈനി ജോര്‍ജ്ജ്, ശ്രീമതി ലിസ്സി പോൾ, ശ്രീമതി ലിജി ജോസഫ്, ശ്രീമതി ലില്ലി പോള്‍, ശ്രീമതി ഷാലിമ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 7