India - 2025

കത്തോലിക്ക കോണ്‍ഗ്രസ് വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.

അമല്‍ സാബു 10-06-2016 - Friday

കോട്ടയം: വിവിധ അവാര്‍ഡുകള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് അപേക്ഷകള്‍ ക്ഷണിക്കുന്നു. 20 വര്‍ഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാദ്ധ്യാപകര്‍ക്ക് നല്‍കുന്ന മതാദ്ധ്യാപക അവാര്‍ഡ്, സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളില്‍ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, അല്‍മായ പ്രേക്ഷിത രംഗത്ത് സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന അല്‍മായ പ്രേക്ഷിതന്‍ അവാര്‍ഡ്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മതാദ്ധ്യാപക അവാര്‍ഡ്

അരനൂറ്റാണ്ടിലേറെ മതാദ്ധ്യാപകരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഒ. എം. ജോണ്‍ ഓലിക്കലിന്റെ പേരിലുള്ള അവാര്‍ഡ് 5001/- രൂപായും ബ്രാസ്സില്‍ തീര്‍ത്തഫലകവും. കേരളത്തിലെ സീറോമലബാര്‍ രൂപതകളിലെ സണ്‍ഡേ സ്‌കൂളുകളില്‍ 20 വര്‍ഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാദ്ധ്യാപകരുടെ പേരുകള്‍ അവാര്‍ഡിന് സമര്‍പ്പിക്കാവുന്നതാണ്. രൂപതയിലെ മതാദ്ധ്യാപനത്തിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഡയറക്ടര്‍മാര്‍, വികാരിമാര്‍, സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ കൂടാതെ ഏതൊരു വ്യക്തിക്കും അവാര്‍ഡിന് പേരുകള്‍ നിര്‍ദ്ദേശിക്കാം. നിര്‍ദ്ദേശിക്കപ്പെടുന്ന ആളിന്റെ മതബോധനരംഗത്തെ പ്രവര്‍ത്തനത്തിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും മറ്റു പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ വിവരണവും കൂടി സമര്‍പ്പിക്കേണ്ടതാണ്.

സിറിയക് കണ്ടത്തില്‍ അവാര്‍ഡ്

കത്തോലിക്ക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. സിറിയക് കണ്ടത്തിലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളില്‍ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികളുടെ പേര് വ്യക്തികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ ചെയ്യാം.

കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ്

മികച്ച സാമൂഹ്യ സേവനത്തിനും, മികച്ച സാഹിത്യകൃതിക്കും, കലാകായിക വേദികളിലെ മികച്ച സേവനത്തിനും, ഓരോ അവാര്‍ഡുകള്‍ നല്‍കുന്നു. മേല്‍ പറയപ്പെട്ട രംഗങ്ങളില്‍ പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. വിശദവിവരങ്ങള്‍ കാണിച്ചിരിക്കണം. സാഹിത്യത്തിനുള്ള നോമിനേഷനോടൊപ്പം ബന്ധപ്പെട്ട സാഹിത്യകൃതികളുടെ മൂന്നു കോപ്പികള്‍ സമര്‍പ്പിച്ചിരിക്കണം. 2013 ജനുവരി 1 ന് ശേഷവും 2015 ഡിസംബര്‍ 31 ന് മുന്‍പ് കത്തോലിക്കര്‍ രചിച്ച് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനല്‍ പുസ്തകള്‍മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളൂ.

അല്‍മായ പ്രേക്ഷിതന്‍ അവാര്‍ഡ്

മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി. സി. എബ്രഹാം പുല്ലാട്ടുകുന്നേലിന്റെ പേരില്‍ ഈ നൂറ്റാണ്ടിലെ മികച്ച അല്‍മായ പ്രേക്ഷിതന് ഏര്‍പ്പെടുത്തിയിരിക്കുന്നത് . അല്‍മായ പ്രേക്ഷിത രംഗത്ത് സേവനം അനുഷ്ഠിക്കുന്ന അല്‍മായരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. 5000/- രൂപയും ബ്രാസില്‍ തീര്‍ത്ത ഫലകവുമാണ് അവാര്‍ഡ്.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കത്തോലിക്കാ കോണ്‍ഗ്രസ് ഗോള്‍ഡന്‍ ജൂബിലി സ്മാരകമായും , മോണ്‍. ജോണ്‍ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തില്‍, എം. വി. ഡോമനിക്ക് മണ്ണിപ്പറമ്പില്‍, സി. വി. വര്‍ക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍.

അപേക്ഷകന്റെ പേര്, വീട്ടുപേര്, രക്ഷകര്‍ത്താവിന്റെ പേര്, പഠിക്കുന്ന വിദ്യാലയത്തിന്റെ പേര്, ക്ലാസ്സ്, എന്നി വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. അപേക്ഷകന്റെ ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസ് ശാഖ പ്രസിഡന്റിന്റെ സാക്ഷ്യപത്രവും (ശാഖ ഇല്ലാത്തിടത്ത് ഇടവക വികാരിയുടെ സാക്ഷ്യപത്രം) കഴിഞ്ഞ പബ്ലിക്ക് പരീക്ഷയുടെ മാര്‍ക്കുലിസ്റ്റ് കോപ്പി ഉണ്ടായിരിക്കണം. കോളേജില്‍ പഠിക്കുന്ന ഏതൊരു കത്തോലിക്കാ വിദ്യാര്‍ത്ഥിയ്ക്കും അപേക്ഷിക്കാം.

മേല്‍പറഞ്ഞിരിക്കുന്ന അവാര്‍ഡുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 20 ന് മുമ്പായി ജനറല്‍ സെക്രട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ്സ്, കേന്ദ്രകാര്യാലയം, കഞ്ഞിക്കുഴി, മുട്ടമ്പലം പി. ഒ, കോട്ടയം - 686004 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

More Archives >>

Page 1 of 7