Question And Answer - 2026

നേർച്ചകൾ നിറവേറ്റാതിരുന്നാൽ പ്രശ്നമുണ്ടോ?

പ്രവാചകശബ്ദം 18-10-2021 - Monday

നേർച്ചയെന്നുപറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന ഒരു വാഗ്ദാനമാണ്. വാഗ്ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണി ക്കേണ്ട കാര്യമാണ്. നേർച്ച നിറവേറ്റുക എന്നത് വാഗ്ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തര വാദിത്വമാണ്. ഏതെങ്കിലും കാരണത്താൽ ഏറ്റെടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നു കരുതുക.

ഉദാഹരണമായി, ഒരുവലിയ തുക നേർച്ചയായി നല്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാൻ തയ്യാറല്ല; അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവന്റെ മാല നേർച്ചയായി നല്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ അത് വാങ്ങാനുള്ള പണമില്ല.

ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും. ഏതായാലും, ദൈവത്തോട് ഒരു വാഗ്ദാനം ചെയ്താൽ ആ വാഗ്ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്ദാനം ചെയ്തയാളിനുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »