India - 2026

ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തില്‍ രാത്രി ആരാധന

പ്രവാചകശബ്ദം 28-04-2023 - Friday

പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ നാളെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ രാത്രി ആരാധന നടത്തും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകൾ 7.30-ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ബ്രദർ സണ്ണി കാട്ടുക്കാരൻ, തൃശൂർ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »