News - 2026

നെവാഡ കാട്ടുതീ: ദുരിതബാധിതർക്ക് ആശ്വാസമായി കത്തോലിക്ക ദേവാലയങ്ങൾ

പ്രവാചകശബ്ദം 25-08-2026 - Tuesday

നെവാഡ: അമേരിക്കയിലെ നെവാഡയിലെ റെനോയ്ക്ക് സമീപം അനേകരുടെ പലായനത്തിന് കാരണമായ കാട്ടുതീ വ്യാപനത്തില്‍ ദുരിതബാധിതര്‍ക്ക് അഭയമേകാന്‍ കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നു നല്‍കി. ദീർഘകാല അടിസ്ഥാനത്തിലുള്ള സഹായനടപടികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം, റെഡ് ക്രോസുമായി സഹകരിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. സ്പാർക്സിലെ സെന്റ് തോമസ് അക്വിനാസ് കത്തീഡ്രൽ, ഹോളി ക്രോസ് കത്തോലിക്ക ദേവാലയങ്ങള്‍ രാത്രിയിൽ അഭയം തേടിയെത്തുന്നവർക്കു തുറന്നു നല്‍കിയതായി വിവിധ യു‌എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീപിടുത്തത്തില്‍ നിരവധി വീടുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുകയും ഏകദേശം 90,000 താമസക്കാരെ ഒഴിപ്പിക്കാൻ ഭരണകൂടം നിര്‍ബന്ധിതരായി തീരുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും മേഖലയില്‍ വിന്യസിക്കുന്നതിനോടൊപ്പം ഹ്രസ്വകാല - ദീർഘകാല സഹായങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും 'കാത്തലിക് ചാരിറ്റീസ് ഓഫ് നോർത്തേൺ നെവാഡ' ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഭക്ഷണം, മറ്റ് വിഭവങ്ങൾ എന്നിവ നൽകിയും അഭയകേന്ദ്രങ്ങള്‍ ഒരുക്കിയും സന്നദ്ധപ്രവർത്തകർ നിസ്വാര്‍ത്ഥ സേവനം തുടരുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »