India - 2026

ദൈവം ഏൽപിച്ച ചുമതല, ശക്തി അവിടുന്ന് നല്‍കുമെന്ന് വിശ്വസിക്കുന്നു: നിയുക്ത മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍

പ്രവാചകശബ്ദം 28-08-2026 - Friday

കോട്ടയം: സഹായ മെത്രാനായുള്ള കടമയേൽപിച്ചതു ദൈവമാണെന്നും അതു ദൈവഹിതപ്രകാരം നിർവഹിക്കാൻ ആവശ്യമായ ശക്തിയും അനുഗ്രഹവും അവൻ നൽകുമെന്ന് ഉറച്ചു വിശ്വസിക്കുമെന്നും നിയുക്ത മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും (ഫിലി 4.13) എന്നതാണ് ഇടയദൗത്യത്തിനായി സ്വീകരിച്ചിരിക്കുന്ന ആപ്‌തവാക്യം.

ശ്രേഷ്ഠമായ ഇടയശുശ്രൂഷ വിനയത്തോടെയാണ് ഏറ്റെടുക്കുന്നത്. ദൈവത്തെയും ദൈവജനത്തെയും കൂടുതൽ വിശ്വസ്‌തതയോടെ ശുശ്രൂഷിക്കാനുള്ള നിയോഗമായാണ് ഇതിനെ കാണുന്നത്. ദൈവഹിതം അന്വേഷിക്കാനും തിരിച്ചറിയാനുമുള്ള അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ആവശ്യമാണ്. ഈ ശുശ്രൂഷയിൽ വാക്കുകളേക്കാൾ പ്രധാനം ജീവിതസാക്ഷ്യമാണെന്നു ബോധ്യമുണ്ട്. ക്നാനായ സമുദായം കൂട്ടായ്‌മയുടെ ചൈതന്യത്തിലും സന്തോഷത്തിലും മുന്നോട്ടുനീങ്ങുകയാണ്.

ഏതെങ്കിലും വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുന്പോഴും എല്ലാവരെയും ചേർത്തു നി ർത്തി ഐക്യത്തോടെ മുന്നോട്ടുപോവുകയാണു പ്രധാനം. നിലപാടുകളെടുക്കുന്പോൾ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും എവിടെയെങ്കിലും ഉണ്ടാകാം. അപ്പോഴും ആരും അന്യരല്ല, ഒരുമിച്ചുപോകേണ്ടവരാണ് എന്ന ബോധ്യത്തോടെ എല്ലാവരെയും ചേർത്തുനിർത്താൻ നമുക്കാവണം.

മാതാപിതാക്കൾ പ്രചോദനം മലബാറിന്റെ മണ്ണിൽ ജനിച്ചുവളർന്ന എനിക്ക് വലിയ സ്വപ്‌നങ്ങളൊന്നും കാണാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല. എങ്കിലും തിരിഞ്ഞുനോക്കുന്‌പോൾ, മാതാപിതാക്കൾ നൽകിയ വ ലിയ സ്നേഹവും കരുതലും കൈമുതലാക്കി പടിപടിയായി വളരാൻ ദൈവം അനുഗ്രഹിച്ചു. തീക്ഷ്‌ണമായ വിശ്വാസത്തിലാണ് മാതാപിതാക്കൾ വളർത്തിയതെന്നും മാര്‍ തോമസ് ആനിമൂട്ടില്‍ പറഞ്ഞു.


Related Articles »