News

യൂറോപ്പിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ 44 ശതമാനം വർധനവ്

പ്രവാചകശബ്ദം 19-11-2026 - Thursday

വിയന്ന: മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. വിയന്ന ആസ്ഥാനമായുള്ള "ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യന്‍സ് ഇൻ യൂറോപ്പ്" (OIDAC EUROPE) സംഘടന നവംബർ 16-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഭൂഖണ്ഡത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങൾ വർധിച്ചുവരുന്നതായും സംഘടന മുന്നറിയിപ്പ് നൽകി.

2025-ൽ യൂറോപ്പിൽ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറിയ ആക്രമണങ്ങളിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം യൂറോപ്പിൽ ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 2,465 കേസുകൾ റിപ്പോർട്ട് ചെയ്തതായും സംഘടനയുടെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ശാരീരിക ആക്രമണങ്ങൾ, ഭീഷണികൾ, ഉപദ്രവങ്ങൾ എന്നീ 395 വ്യക്തിഗത ആക്രമണ സംഭവങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.



രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന ആക്രമണങ്ങള്‍ ഫ്രാൻസിലാണ് അരങ്ങേറിയിരിക്കുന്നത് (843). ഇംഗ്ലണ്ട് ആൻഡ് വെയിൽസ് (624), ജർമ്മനി (337), ഓസ്ട്രിയ (134) എന്നിവിടങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെ ഉയര്‍ന്ന തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാൻസിൽ വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 70% വർദ്ധനവുണ്ടായപ്പോൾ, വൈദികര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങൾ നാലുമടങ്ങായി വർദ്ധിച്ചു. ഇംഗ്ലണ്ടിലും വെയിൽസിലും, ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 24% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »