India - 2025

സിബിസിഐ കര്‍ദിനാള്‍ സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

ന്യൂ​ഡ​ൽ​ഹി: സിബിസിഐയുടെ നേ​തൃ​ത്വ​ത്തി​ലുള്ള ക​ർ​ദി​നാ​ൾ​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീസി​ൽ സന്ദർശിച്ചു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാവാ​യു​ടെ നേതൃ​ത്വ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെത്രാ​ൻ സമിതി പ്ര​സി​ഡ​ന്‍റ് കർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യുമായി കൂടികാഴ്ച നടത്തിയത്.

ഭീ​ക​രരു​ടെ പി​ടി​യി​ലാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നു​ള​ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു സം​ഘം പ്രധാനമന്ത്രിയോ​ട് അഭ്യര്‍ത്ഥിച്ചു. ഫാ. ടോമിനായി ഗ​വ​ണ്‍മെ​ന്‍റ് വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്നും മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​നു വ​ള​രെ അ​നു​കൂ​ല നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കിയതായി സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വാ പറഞ്ഞു. ബി‌ജെ‌പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനവും കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.


Related Articles »