Events - 2025
അഭിഷേകദിനങ്ങള്‍ക്കായി ആസ്ട്രേലിയ: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനങ്ങള്‍
ജോസ് കുര്യാക്കോസ് 01-03-2017 - Wednesday
ആസ്ട്രേലിയായിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിനു ഇത് പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍. അഭിവന്ദ്യ മാര്‍ ബോസ്കോ പിതാവിന്റെ ആത്മീയനേതൃത്വത്തില്‍ വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന മലയാളീ സമൂഹത്തിനു വചനത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗ്ഗീയകൃപകള്‍ പകരാന്‍ ഫാ. സോജി ഓലിക്കലും ടീമും ഓസ്ട്രേലിയായുടെ മണ്ണില്‍ ആദ്യമായി എത്തിച്ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കപ്പെടുന്ന നോമ്പുകാല ധ്യാനങ്ങള്‍ കുടുംബങ്ങള്‍ക്കും ദേശങ്ങള്‍ക്കും ആത്മീയ ഉണര്‍വ്വിന് കാരണമായി തീരും.
'ഉണരാം പ്രശോഭിക്കാം: വിശുദ്ധിയില്‍ സുവിശേഷവേലയില്‍' എന്ന സന്ദേശവുമായി ഓസ്ട്രേലിയായുടെ 8 സ്ഥലങ്ങളില്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ സ്ഥലങ്ങളിലും ശുശ്രൂഷകളുടെ വിജയത്തിനായി ശകതമായ മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ സെഹിയോന്‍ യുകെ ടീമും പ്രാര്‍ത്ഥനകളില്‍ പങ്കുചേരുകയാണ്.
നോമ്പുകാല ധ്യാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍:
March 14-16 : NewCastle
March 17-19: Sydney
March 21-23: Canberra
March 24-26: Melbourne
March 28-30: Waga Waga
March 31, April 1, 2: Melbourne
April 4-6: Brisbane
April 7-10: Perth