India - 2025

ദളിത് കത്തോലിക്കരുടെ ഭവനനിർമാണത്തിനു 15 കോടിയുടെ പദ്ധതിയുമായി കെസിബിസി

സ്വന്തം ലേഖകന്‍ 14-03-2017 - Tuesday

കോ​ട്ട​യം: ദ​ളി​ത് ക​ത്തോ​ലി​ക്ക​രു​ടെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി പ​തി​ന​ഞ്ച് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കെ​സി​ബി​സി എ​സ്സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. സി‌ബി‌സി‌ഐ പു​റ​പ്പെ​ടു​വി​ച്ച ദ​ളി​ത് ശാ​ക്തീ​ക​ര​ണ ന​യ​രേ​ഖ​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​വും ക​ർ​മ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ർ​ക്കാരും രൂ​പ​ത​കളും സ​ന്ന​ദ്ധ​സം​ഘ​ട​ന​കളും സംയുക്തമായാണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

കെ​സി​ബി​സി എ​സ് സി/​എ​സ്ടി ക​മ്മീ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ല്കു​ന്ന സ്കോ​ള​ർ​ഷി​പ്പ് തു​ക ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നും ദ​ളി​ത് ക​ത്തോ​ലി​ക്ക​രു​ടെ സ​മ​ഗ്ര സ​ർ​വേ എ​ടു​ക്കു​ന്ന​തി​നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ​മ​ന്വ​യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ് സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബി​ഷ​പ് ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ്, ബി​ഷ​പ് ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡി​ഷാ​ജ് കു​മാ​ർ, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ന്പി കു​ള​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി പ​രു​മ​ല, ട്ര​ഷ​റ​ർ ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, സെ​ക്ര​ട്ട​റി എ​ൻ.​സി. സെ​ലി​ൻ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 52