India - 2025

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത നി​​​യു​​​ക്ത സഹായമെത്രാന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 21-03-2017 - Tuesday

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ റ​​​വ. ഡോ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​നു​​​ള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഏ​​​പ്രി​​​ൽ 23-ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ സെ​​​ന്‍റ്മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ പ​​​ള്ളി​​​യി​​​ല്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ, പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ഇ​​​ട​​​വ​​​ക​​​യി​​​ലും ഒരുക്കങ്ങള്‍ നടക്കുന്നു. ആ​​​ർ​​​ഭാ​​​ട​​​ര​​​ഹി​​​ത​​​മാ​​​യും ആ​​​ത്മീ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്നു മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും ഈ ​​​നി​​​യോ​​​ഗ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ക്കും.

പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ് റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ ക​​​ൺ​​​വീ​​​ന​​​റാ​​​യും റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് താ​​​ന​​​മാ​​​വു​​​ങ്ക​​​ൽ ജോ​​​യി​​​ന്‍റ് ക​​​ൺ​​​വീ​​​ന​​​റാ​​​യും ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ, ഫാ. ​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​ജോ​​​സ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, റ​​​വ. ഡോ.​​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, ജോ​​​ജി ചി​​​റ​​​യി​​​ൽ, ഫാ. ​​​ബെ​​​ന്നി കു​​​ഴി​​​യ​​​ടി​​​യി​​​ൽ, റ​​​വ. ഡോ. ​​​ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ൽ, മ​​​ല്പാ​​​ൻ റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം, റ​​​വ. ഡോ. ​​​ടോം പു​​​ത്ത​​​ൻ​​​ക​​​ളം, ഫാ. ​​​തോ​​​മ​​​സ് തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി, ഫാ. ​​​ജേ​​​ക്ക​​​ബ് ചെ​​​ത്തി​​​പ്പു​​​ഴ, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ന​​​ക്കേ​​​ഴം, ഫാ. ​​​ജേ​​​ക്ക​​​ബ് കു​​​ഴി​​​പ്പ​​​ള്ളി, ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ർ, പ്ര​​​ഫ. സോ​​​ണി ക​​​ണ്ടങ്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.


Related Articles »