India - 2025

അഭയകേസ്സില്‍ സഭ ഇടപെട്ടുയെന്ന ആരോപണം വാസ്തവ വിരുദ്ധം: കോട്ടയം അതിരൂപതാ ജാഗ്രതാ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 01-04-2017 - Saturday

കോ​ട്ട​യം: അ​ഭ​യ കേ​സ് നീ​ളാ​ൻ കാ​ര​ണം ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ ആ​ണെ​ന്ന രീതിയിലുള്ള ആ​രോ​പ​ണം തി​ക​ച്ചും വാസ്തവ വിരുദ്ധമെന്ന് കോ​ട്ട​യം അ​തി​രൂ​പ​ത ജാഗ്രതാ കമ്മീഷന്‍. കേസ്സ് നീളാന്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ ആ​ണെ​ന്ന രീതിയില്‍ റിട്ടയേഡ് ജസ്റ്റീസ് ഡി.​ശ്രീ​ദേ​വി പ​റ​ഞ്ഞ​താ​യി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് അതിരൂപതാ സമിതിയുടെ പ്രസ്താവന.

ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​യാ​യി റി​ട്ട​യ​ർ ചെ​യ്ത ഒ​രു ന്യാ​യാ​ധി​പ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രി​ക്ക​ലും ഇ​തു​പോ​ലെ വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ്രസ്താവന വ​ര​രു​താ​യി​രു​ന്നു. ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ൽ​കി​യ ഹ​ർ​ജി​കളിലൂടെ സി​ബി​ഐ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​തു​വ​ഴി​യാ​ണ് കേ​സ് നീ​ളു​ന്ന​തെ​ന്ന് കേ​സി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മനസ്സിലാകും. അ​തി​നാ​ൽ ജ​സ്റ്റീസ് ശ്രീ​ദേ​വി അ​ഭ​യ കേ​സ് വി​ശ​ദ​മാ​യി പ​ഠി​ക്കാ​നും പ്ര​സ്താ​വ​ന തി​രു​ത്താ​നും ത​യാ​റാ​കണം. കോ​ട്ട​യം അതിരൂപതജാ​ഗ്ര​താ ക​മ്മീ​ഷ​ൻ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 55